ധാക്ക: ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് ബൗളിംഗ് ചെയ്യാൻ അനുമതി. 2024 സെപ്റ്റംബറിൽ ഇസിബി ഏർപ്പെടുത്തിയ വിലക്കാണ് നീങ്ങിയത്.
സോമർസെറ്റിനെതിരായ കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെയാണ് ഷാക്കിബിന്റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇസിബി സസ്പെൻഷൻ ഏർപ്പെടുത്തുകയായിരുന്നു.
ഈ അനുമതിയോടെ, ആഭ്യന്തര ക്രിക്കറ്റിലേക്കും അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കും മടങ്ങിവരാൻ ഷാക്കിബിന് ആകും. 2024ൽ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു ഷാകിബ് അവസാനമായി കളിച്ചത്.