പൂജാരയും രഹാനെയും പുറത്ത്. ദുലീപ് ട്രോഫിക്കുള്ള പശ്ചിമ മേഖല ടീമിനെ ശാര്‍ദുല്‍ ഠാക്കൂര്‍ നയിക്കും

New Update
shardul thakur

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റര്‍മാരായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ദുലീപ് ട്രോഫിയ്ക്കുള്ള പശ്ചിമ മേഖല ടീമിലേക്ക് പരിഗണിച്ചില്ല. ശാര്‍ദുല്‍ ഠാക്കൂറിനെ നായകനാക്കി ദുലീപ് ട്രോഫിയ്ക്കുള്ള ടീമിനെ പശ്ചിമ മേഖല പ്രഖ്യാപിച്ചു. 

Advertisment

ആറ് സോണുകളായി തിരിച്ചുള്ള ദുലീപ് ട്രോഫി പോരാട്ടം ഈ സീസണ്‍ മുതല്‍ പുനരാരംഭിക്കുകയാണ്. പൂജാര നിലവില്‍ ഇംഗ്ലണ്ടില്‍ കമന്ററി പറയുകയാണ്. രഹാനെ തന്റെ യുട്യൂബ് ചാനലുമായി മുന്നോട്ടു പോകുന്നു.

ശാര്‍ദുല്‍ ഠാക്കൂര്‍ നായകനായ ടീമില്‍ ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍ അടക്കമുള്ള താരങ്ങളുമുണ്ട്.

ദുലീപ് ട്രോഫി നേരത്തെ ആറ് സോണല്‍ ടീമുകളുമായുള്ള പോരാട്ടമായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ പരീക്ഷണാര്‍ഥം ഇന്ത്യ എ, ബി, സി, ഡി ടീമുകളായി തിരിച്ചുള്ള പോരാട്ടം നടത്തി. 

ഇന്ത്യ എയാണ് കിരീടം നേടിയത്. ഇത്തവണ മുതല്‍ വീണ്ടും പഴയ ഫോര്‍മാറ്റിലേക്ക് മാറ്റിയാണ് ടൂര്‍ണമെന്റ് ഇത്തവണ അരങ്ങേറുന്നത്.

Advertisment