പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്രേ​യ​സ് അ​യ്യ​ർ ആ​ശു​പ​ത്രി വി​ട്ടു. ആ​രോ​ഗ്യ നി​ല തൃ​പ്തി​കരം, താ​രം സി​ഡ്‌​നി​യി​ൽ തു​ട​രുമെന്ന് ബി​സി​സി​ഐ

New Update
Shreyas Iyer

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഫീ​ല്‍​ഡിം​ഗി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ശ്രേ​യ​സ് അ​യ്യ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. ഓ​സ്ട്രേ​ലി​യ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ശ്രേ​യ​സ്.

Advertisment

ക്യാ​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ ശ്രേ​യ​സി​നെ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് സി​ഡ്നി​യി​ൽ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് ആ​രാ​ധ​ക​ര്‍​ക്ക് ആ​ശ​ങ്ക​യാ​യി​രു​ന്നു.

ശ്രേ​യ​സി​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും താ​രം സി​ഡ്‌​നി​യി​ൽ തു​ട​രു​മെ​ന്നും ബി​സി​സി​ഐ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

വി​മാ​ന​യാ​ത്ര​യ്ക്ക് ഡോ​ക്ട​ർ​മാ​ർ അ​നു​മ​തി ന​ൽ​കു​മ്പോ​ൾ ശ്രേ​യ​സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ ഓ​സീ​സ് താ​രം അ​ല​ക്സ് ക്യാ​രി​യു​ടെ ക്യാ​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ ശ്രേ​യ​സി​ന്‍റെ പ്ലീ​ഹ​യി​ല്‍ മു​റി​വു​ണ്ടാ​വു​ക​യും ഇ​ത് ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ന്ത​രി​ക ര​ക്ത​സ്രാ​വം കൃ​ത്യ​സ​മ​യ​ത്ത് ക​ണ്ടെ​ത്താ​നാ​യ​തും അ​ത് നി​ര്‍​ത്താ​ന​യ​തു​മാ​ണ് ശ്രേ​യ​സി​ന്‍റെ തി​രി​ച്ചു​വ​ര​വി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്.

Advertisment