/sathyam/media/media_files/2025/10/23/india-vs-new-zealand-live-score-icc-womens-world-cup-2025-2025-10-ee49ad1cc21bbc59c8de384bbf767566-16x9-2025-10-23-18-58-05.jpg)
മും​ബൈ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. മ​ഴ​യെ തു​ട​ർ​ന്ന് 49 ഓ​വ​ർ വീ​ത​മാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 340 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.
ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്മൃ​തി മ​ന്ദാ​ന​യും പ്ര​തി​ക റാ​വ​ലും സെ​ഞ്ചു​റി​യും ജെ​മീ​മ റോ​ഡ്രി​ഗ​സ് അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. പ്ര​തി​ക 122 ര​ൺ​സും സ്മൃ​തി 109 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. 76 റ​ൺ​സെ​ടു​ത്ത ജ​മീ​മ റോ​ഡ്രി​ഗ​സ് പു​റ​ത്താ​കാ​തെ നി​ന്നു.
ഏ​ക​ദി​ന ക​രി​യ​റി​ലെ 14-ാം സെ​ഞ്ചു​റി​യാ​ണ് സ്മൃ​തി മ​ന്ദാ​ന ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തോ​ടെ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടി​യ വ​നി​താ താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. 15 സെ​ഞ്ചു​റി​ക​ളു​ള്ള ഓ​സ്​ട്രേ​ലി​യ​യു​ടെ മെ​ഗ് ലാ​ന്നിം​ഗാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.
ന്യുസി​ല​ൻ​ഡി​ന് വേ​ണ്ടി റോ​സ്മേ​രി മ​യെ​റും അ​മേ​ലി​യ കെ​റും സൂ​സി ബെ​യ്റ്റ്സും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us