70 പന്തിൽ സെഞ്ചുറി ! വേഗമേറിയ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോർഡ് നേടി സ്മൃതി മന്ദാന. ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരിൽ മൂന്നാമതും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
smruthi mandana hundred

ഡൽഹി: രാജ്‌കോട്ടിൽ അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ വെറും 70 പന്തിൽ സെഞ്ച്വറി തികച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ദാന. 

Advertisment

ഒരു ഇന്ത്യൻ വനിതാതാരത്തിന്‍റെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ച്വറി എന്ന റെക്കോർഡാണ് സ്മൃതി മന്ദാന കൈവരിച്ചത്. 


കഴിഞ്ഞ വർഷം ബെംഗളൂരുവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 87 പന്തിൽ സെഞ്ച്വറി നേടിയ കൗറിൻ്റെ പേരിലുള്ള റെക്കോർഡാണ് മന്ദാന തകർത്തത്.


സ്ഥിരം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ അഭാവത്തിൽ ടീമിനെ നയിച്ച സ്മൃതി മന്ദാനയുടെ ഇന്നിംഗ്സിൽ 12 ബൗണ്ടറികളും ഏഴ് സിക്‌സറുകളും ഉൾപ്പെടുന്നു. 135 റൺസാണ് അവർ അയർലൻഡിനെതിരെ നേടിയത്.

ഏകദിന ക്രിക്കറ്റിൽ വനിതാ താരം നേടുന്ന സെഞ്ച്വറികളിൽ വേഗതയുടെ കാര്യത്തിൽ ഏഴാം സ്ഥാനത്താണ് മന്ദാന എത്തിയത്.


തൻ്റെ പത്താം ഏകദിന സെഞ്ചുറിയോടെ, ഇംഗ്ലണ്ടിൻ്റെ ടാമി ബ്യൂമോണ്ടിനൊപ്പം വനിതാ ഏകദിനത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്താനും മന്ദാനയ്ക്ക് കഴിഞ്ഞു.


മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ് (15), ന്യൂസിലൻഡിൻ്റെ സൂസി ബേറ്റ്‌സ് (13) എന്നിവരാണ് പട്ടികയിൽ മുന്നിൽ.

Advertisment