/sathyam/media/media_files/2025/11/05/1000330942-2025-11-05-15-47-36.png)
സി​ഡ്​നി: ആ​ദ്യ ആ​ഷ​സ് ടെ​സ്റ്റി​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ്റ്റീ​വ് സ്മി​ത്തി​ന്‍റെ നാ​യ​ക​ത്വ​ത്തി​ലു​ള്ള 15 അം​ഗ ടീ​മി​ൽ ജെ​യ്ക് വെ​ത​റാ​ള്‍​ഡ്, ബ്ര​ണ്ട​ന്‍ ഡോ​ഗെ​റ്റ്, സീ​ന്‍ അ​ബോ​ട്ട് എ​ന്നി​വ​രാ​ണ് പു​തു​മു​ഖ​ങ്ങ​ള്‍.
വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രെ പ​ര​മ്പ​ര​യി​ല്‍ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് പാ​റ്റ് ക​മ്മി​ന്‍​സി​ന് ടീ​മി​ൽ ഇ​ടം​പി​ടി​ക്കാ​നാ​കാ​തി​രു​ന്ന​ത്. ര​ണ്ടാം ടെ​സ്റ്റ് മു​ത​ല്‍ ക​മ്മി​ന്‍​സ് ടീ​മി​ലു​ണ്ടാ​യേ​ക്കും. ന​വം​ബ​ര്‍ 21നാ​ണ് ആ​ദ്യ ടെ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം, മാ​ര്‍​ന​സ് ല​ബു​ഷെ​യ്​നെ ടീ​മി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ച​പ്പോ​ൾ സാം ​കോ​ണ്‍​സ്റ്റാ​സി​നെ ടെ​സ്റ്റ് ടീ​മി​ല്‍ നി​ന്നൊ​ഴി​വാ​ക്കി. മാ​ത്യു റെ​ന്‍​ഷോ, മി​ച്ച​ല്‍ മാ​ര്‍​ഷ് എ​ന്നി​വ​രാ​ണ് ആ​ദ്യ ടെ​സ്റ്റി​നു​ള്ള ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടാ​തെ പോ​യ മ​റ്റു പ്ര​മു​ഖ​ര്‍.
ആ​ദ്യ ടെ​സ്റ്റി​നു​ള്ള ഓ​സീ​സ് ടീം: ​സ്റ്റീ​വ് സ്മി​ത്ത് (ക്യാ​പ്റ്റ​ന്‍), സീ​ന്‍ ആ​ബ​ട്ട്, സ്​കോ​ട്ട് ബോ​ള​ണ്ട്, അ​ല​ക്​സ് ക്യാ​രി, ബ്ര​ണ്ട​ന്‍ ഡോ​ഗെ​റ്റ്, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, ജോ​ഷ് ഹേ​സി​ല്‍​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇ​ൻ​ഗ്ലി​സ്, ഉ​സ്മാ​ന്‍ ഖ​വാ​ജ, മാ​ര്‍​ന​സ് ല​ബു​ഷെ​യ്ൻ, ന​ഥാ​ന്‍ ലി​യോ​ണ്‍, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, ജെ​യ്ക്ക് വെ​ത​റാ​ള്‍​ഡ്, ബ്യൂ ​വെ​ബ്സ്റ്റ​ര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us