തിരുവനന്തപുരം: കോട്ടുകാല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലും, നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസ് സ്റ്റേഡിയത്തിലുമായി നടന്ന 29 മത് സംസ്ഥാന സബ്ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശ്ശൂരും ജേതാക്കളായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍ തിരുവനന്തപുരം കണ്ണൂരിനെ (80)ത്തിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. മലപ്പുറത്തെ (30)ത്തിന് തോല്‍പ്പിച്ച പാലക്കാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തെ (61) തോല്‍പ്പിച്ചാണ് തൃശ്ശൂര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആലപ്പുഴയെ (81) പരാജയപ്പെടുത്തി പാലക്കാട് പെണ്‍കുട്ടികളുടെ വിഭാഗത്തിലും മൂന്നാം സ്ഥാനം നേടി.
വിജയികള്‍ക്ക് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സിലന്‍ ട്രോഫികള്‍ സമ്മാനിച്ചു. സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് പ്രൊഫ. പി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍, സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അനില്‍ എ ജോണ്‍സണ്‍, ഡിടിഎം വിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ രാജ്, കെഎസ്എ വൈസ് പ്രസിഡന്റ് അഷറഫ്, ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍, സെക്രട്ടറി. ഡോ. സുജിത് പ്രഭാകര്‍, ട്രഷറര്‍ അനീഷ് സി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
/sathyam/media/media_files/2025/02/17/nvUzA6MNoAvjsYDd3xhS.jpg)
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരനായി ആകാശ് സുധേഷ് ( കണ്ണൂര്‍), ബെസ്റ്റ് പിച്ചറായി ജ്യോതിഷ് ( തിരുവനന്തപുരം), ബെസ്റ്റ് ക്യാച്ചറായി നിധിന്‍ ( പാലക്കാട്), ബെസ്റ്റ് ഹിറ്ററായി രോഹിത് ( തിരുവനന്തപുരം), പെണ്‍കുട്ടികളുടെ വിഭാഗം മികച്ച കളിക്കാരിയായി ഐശ്വര്യ ( എറണാകുളം), മികച്ച പിച്ചറായി ശിവ (തൃശ്ശൂര്‍), ക്യാച്ചറായി ഹെലന്‍ റോസ് ബെന്നി ( തൃശ്ശൂര്‍, ബെസ്റ്റ് ഹിറ്ററായി അഞ്ചലി ( പാലക്കാട്) എന്നിവരേയും തിരഞ്ഞെടത്തു.