അഞ്ചാം ടി20യിലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്തു. വമ്പൻ ജയത്തോടെ പരമ്പര തൂക്കി ഇന്ത്യ, വരുണിന് 4 വിക്കറ്റ്

New Update
2754225-india

അ​ഹ​മ്മ​ദാ​ബാ​ദ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ 30 റ​ൺ​സി​ന് വി​ജ​യി​ച്ച​തോ​ടെ 3-1ന് ​ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Advertisment

പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലും മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​പ്പോ​ൾ നാ​ലാം ടി20 ​ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 232 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

വരുൺ ചക്രവർത്തിയുടെ 4 വിക്കറ്റ് പ്രകടനമാണ് പ്രോട്ടീസിന്‍റെ വിജയസ്വപ്നം തല്ലികെടുത്തിയത്. നാലു ഓവറിൽ 53 റൺസ് വഴങ്ങിയാണ് താരം ഇത്രയും വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറ നാലു ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റുമെടുത്തു.

Advertisment