/sathyam/media/media_files/2025/12/29/1766942378-2025-12-29-00-07-32.jpg)
തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ നാ​ലാം ടി20 ​ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 222 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ല​ങ്ക​യ്ക്ക് 20 ഓ​വ​റി​ൽ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ൺ​സെ​ടു​ക്കാ​നേ ആ​യു​ള്ളൂ. ഇ​തോ​ടെ 30 റ​ൺ​സി​ന്‍റെ ജ​യം ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ന്ത​മാ​ക്കി.
സ്കോ​ർ: ഇ​ന്ത്യ 221/2 ശ്രീ​ല​ങ്ക 191/6. കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ശ്രീ​ല​ങ്ക​യു​ടേ​ത് ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ ഹാ​സി​നി പെ​രേ​ര​യും (20 പ​ന്തി​ൽ 33), ക്യാ​പ്റ്റ​ൻ ച​മ​രി അ​ട്ട​പ്പ​ട്ടു​വും (37 പ​ന്തി​ൽ 52) ചേ​ർ​ന്നു വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​തോ​ടെ ടീം ​നാ​ലോ​വ​റി​ൽ ത​ന്നെ അ​മ്പ​ത് ക​ട​ന്നു.
എ​ന്നാ​ൽ പ​വ​ർ​പ്ലേ​യി​ലെ അ​വ​സാ​ന ഓ​വ​റി​ൽ ഹാ​സി​നി​യെ വീ​ഴ്ത്തി അ​രു​ന്ധ​തി റെ​ഡ്​ഡി ഇ​ന്ത്യ​യ്ക്ക് ആ​ദ്യ ബ്രേ​ക്ക് ത്രൂ ​ന​ൽ​കി. പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​മ്പോ​ൾ 1ന് 60 ​എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ല​ങ്ക. ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ന്നി​ച്ച ച​മ​രി അ​ട്ട​പ്പ​ട്ടു - ഇ​മേ​ഷ ദു​ലാ​നി സ​ഖ്യ​വും ല​ങ്ക​യ്ക്കു പ്ര​തീ​ക്ഷ ന​ൽ​കി. അ​ർ​ധ​സെ​ഞ്ച​റി​യു​മാ​യി ച​മ​രി മു​ന്നി​ൽ​നി​ന്നു ന​യി​ച്ച​പ്പോ​ൾ ഇ​മേ​ഷ (29) റ​ൺ​സെ​ടു​ത്തു.
ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 57 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 13-ാം ഓ​വ​റി​ൽ അ​ട്ട​പ്പ​ട്ടു​വി​നെ പു​റ​ത്താ​ക്കി വൈ​ഷ്​ണ​വി ശ​ർ​മ​യാ​ണ് ക​ളി വീ​ണ്ടും ഇ​ന്ത്യ​യ്ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്. പി​ന്നീ​ട് ല​ങ്ക​യ്ക്കു തി​രി​ച്ച​വ​രാ​നാ​യി​ല്ല. വൈ​ഷ്​ണ​വി​യും അ​രു​ന്ധ​തി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി​യ​പ്പോ​ൾ ശ്രീ​ച​ര​ണി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.
ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്​ട​ത്തി​ൽ 221 റ​ൺ​സെ​ടു​ത്തു. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച ഷെ​ഫാ​ലി വ​ർ​മ​യും (79) സ്​മൃ​തി മ​ന്ദാ​ന​യു​മാ​ണ് (80) ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി​യ​ത്. ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ 4-0 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ലീ​ഡു​യ​ർ​ത്തി. അ​വ​സാ​ന മ​ത്സ​രം 30ന് ​കാ​ര്യ​വ​ട്ട​ത്തു ത​ന്നെ ന​ട​ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us