ടി20 ​ലോ​ക​ക​പ്പ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മാ​യി, മാ​ർ​ക്രം ന​യി​ക്കും

New Update
1767362804

കേ​പ്ടൗ​ൺ: ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക. നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

Advertisment

എ​യ്ഡ​ൻ മാ​ർ​ക്രം ആ​ണ് ക്യാ​പ്റ്റ​ൻ. പേസർ ക​ഗീസോ റ​ബാ​ഡ തി​രി​ച്ചെ​ത്തി. ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സ്, റ​യാ​ൻ‌ റി​ക്കി​ൾ​ട​ൺ എ​ന്നി​വ​ർ​ക്ക് ടീ​മി​ലെ​ത്താ​നാ​യി​ല്ല. മോ​ശം ഫോ​മി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രു​വ​രെ​യും പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.

ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, കോ​ർ​ബി​ൻ ബോ​ഷ്, ഡൊ​ണോ​വ​ൻ ഫെ​രേ​ര, ജോ​ർ​ജ് ലി​ൻ​ഡെ, ക്വെ​ന മ​ഫാ​ക്ക എ​ന്നി​വ​ർ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ടീ​മി​ലെ​ത്തി.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), കോ​ർ​ബി​ൻ ബോ​ഷ്, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ക്വിന്‍റ​ൻ ഡി ​കോ​ക്ക്, ടോ​ണി ഡി ​സോ​ർ​സി, ഡോ​ണോ​വ​ൻ ഫെ​രേ​ര, മാ​ർ​ക്കോ യാ​ൻ​സ​ൻ, ജോ​ർ​ജ് ലി​ൻ​ഡെ, കേ​ശ​വ് മ​ഹാ​രാ​ജ്, ക്വെ​ന മ​ഫാ​ക്ക, ഡേ​വി​ഡ് മി​ല്ല​ർ, ലും​ഗി എ​ൻ‌​ഗി​ഡി, ആ​ൻ‌​റി​ച്ച് നോ​ർ​ക്യെ, ക​ഗീ​സോ റ​ബാ​ഡ, ജേ​സ​ൺ‌ സ്മിത്ത്. 

Advertisment