/sathyam/media/media_files/4DuzxP897fS6usZaOlFF.jpg)
ചെ​ന്നൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​നി​ത​ക​ള്‍​ക്കെ​തി​രാ​യ ആ​ദ്യ ടി20 ​യി​ല്‍ ഇ​ന്ത്യ​ക്ക് 12 റ​ണ്‍​സി​ന്‍റെ തോ​ല്‍​വി. ആ​ദ്യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 189 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ ഷെ​ഫാ​ലി വ​ര്‍​മ - സ്മൃ​തി സ​ഖ്യം 56 റ​ണ്‍​സ് നേ​ടി. തു​ട​ർ​ന്ന് ആ​റാം ഓ​വ​റി​ൽ ഷെ​ഫാ​ലി പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.
മൂ​ന്നാ​മ​തെ​ത്തി​യ ദ​യാ​ല​ന്‍ ഹേ​മ​ത​ല​യ്ക്കും ശോ​ഭി​ക്കാ​നാ​യി​ല്ല. തൊ​ട്ട​ടു​ത്ത ഓ​വ​റി​ല്‍ സ്മൃ​തി​യും മ​ട​ങ്ങി. ഇ​തോ​ടെ മൂ​ന്നി​ന് 87 എ​ന്ന നി​ല​യി​ലാ​യി ഇ​ന്ത്യ. തു​ട​ര്‍​ന്ന് ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റും ജ​മീ​മ​യും ചേ​ർ​ന്ന് 90 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു.
ഇ​രു​വ​രും പ്ര​തീ​ഷ ന​ല്‍​കി​യെ​ങ്കി​ലും 12 റ​ണ്‍​സ് അ​ക​ലെ വീ​ണു. ഹ​ര്‍​മ​ന്‍​പ്രീ​ത് അ​വ​സാ​ന പ​ന്തി​ലാ​ണ് പു​റ​ത്താ​വു​ന്ന​ത്. 30 പ​ന്തി​ല്‍ ഒ​രു സി​ക്​സും ഏ​ഴ് ഫോ​റും നേ​ടി​യ ജ​മീ​മ പു​റ​ത്താ​വാ​തെ നി​ന്നു. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക മു​ന്നി​ലെ​ത്തി. നേ​ര​ത്തെ, ഏ​ക​ദി​ന ടെ​സ്റ്റ് പ​ര​മ്പ​ര​ക​ള്‍ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.