/sathyam/media/media_files/0yRHu1xFWd4fb0A4Dz7O.webp)
സ്​റ്റോ​ക്ബ്രി​ഡ്ജ്: ടി20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സ്​കോ​ട്ട്​ല​ണ്ടി​നെ 70 റ​ണ്‍​സി​ന് ത​ക​ര്‍​ത്ത് ഓ​സ്ട്ര​ലി​യ. ജോ​ഷ് ഇന്‍ഗ്ലിസിന്‍റെ മി​ന്നും പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ലാ​ണ് ഓ​സീ​സ് മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്.
ഓ​സ്​ട്രേ​ലി​യ ഉ​യ​ര്‍​ത്തി​യ 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന സ്​കോ​ട്ട്​ല​ണ്ടി​ന് 126 റ​ണ്‍​സ് നേ​ടാ​നെ സാ​ധി​ച്ചു​ള്ളു. 59 റ​ണ്‍​സെ​ടു​ത്ത ബ്രാ​ണ്ട​ന്‍ മ​ക്മ​ല്ല​ന് മാ​ത്ര​മാ​ണ് സ്​കോ​ട്ടി​ഷ് നി​ര​യി​ല്‍ തി​ള​ങ്ങാ​നാ​യ​ത്. നാ​ല് വി​ക്ക​റ്റ് നേ​ടി​യ മാ​ര്‍​ക​സ് സ്​റ്റോ​യ്​നി​സും ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ കാ​മ​റൂ​ണ്‍ ഗ്രീ​നു​മാ​ണ് സ്​കോ​ട്ടി​ഷ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ര്‍​ത്ത​ത്.
ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്​ട്രേ​ലി​യ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 196 റ​ണ്‍​സ് എ​ടു​ത്ത​ത്. 49 പ​ന്തി​ല്‍ 103 റ​ണ്‍​സെ​ടു​ത്ത ജോ​ഷ് ഇൻഗ്ലിസ് ആ​ണ് ഓ​സ്​ട്രേ​ലി​യ​യു​ടെ ടോ​പ്​സ്​കോ​റ​ര്‍. കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ 36 റ​ണ്‍​സ് നേ​ടി. സ്​കോ​ട്ട്​ല​ണ്ടി​ന് വേ​ണ്ടി ബ്രാ​ഡ്​ലി ക​റി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.
വി​ജ​യ​ത്തോ​ടെ ടി20 ​പ​ര​മ്പ​ര ഓ​സ്​ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ എ​ഴ് വി​ക്ക​റ്റി​നാ​ണ് ഓ​സ്​ട്രേ​ലി​യ വി​ജ​യി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us