/sathyam/media/media_files/2026/02/24/1771954227-2026-02-24-23-23-49.jpg)
പല്ലേക്കലെ: സൂപ്പർ എട്ടിലെ നിർണ്ണായക പോരാട്ടത്തിൽ പാകിസ്താനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു.
അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് തുണയായത്. തോൽവിയോടെ പാകിസ്താന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു.
165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 51 പന്തിൽ 100 റൺസ് നേടി. 17 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് തോളിലേറ്റിയാണ് ബ്രൂക്ക് വിജയത്തിലെത്തിച്ചത്.
പാകിസ്താനായി ഷഹീൻ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ടിനെ പുറത്താക്കി ഷഹീൻ ഇംഗ്ലണ്ടിനെ ഞെട്ടിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഷാഹിബ്സാദ ഫർഹാന്റെ (63) അർദ്ധസെഞ്ചുറി മികവിലാണ് 164 റൺസെടുത്തത്.
19.1 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഇംഗ്ലണ്ട് സെമിയിൽ എത്തിയപ്പോൾ, രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള പാകിസ്താൻ പുറത്തായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us