/sathyam/media/media_files/2026/02/26/t20-sa-2026-02-26-18-30-07.jpg)
അഹ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക സെമിഫൈനലിലേക്ക് മുന്നേറി. വിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം 23 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു.
46 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയ ക്യാപ്റ്റൻ ഐഡൻ മാർക്രമാണ് ആഫ്രിക്കൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. ക്വിന്റൺ ഡി കോക്ക് (47), റ്യാൻ റിക്ക്ൾടൺ (45*) എന്നിവരും ബാറ്റിംഗിൽ തിളങ്ങി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഒരു ഘട്ടത്തിൽ 83 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ തകർച്ചയിലായിരുന്നു. എന്നാൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച റൊമാരിയോ ഷെഫേർഡും (51*) ജേസൺ ഹോൾഡറും (49) ചേർന്ന് 89 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു.
ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗീ എൻഗിഡി മൂന്ന് വിക്കറ്റും, കഗിസോ റബാഡ, കോർബിൻ ബോഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us