ഹർമൻപ്രീതിനും സ്മൃതി മന്ദാനയ്ക്കും അർധസെഞ്ച്വറി; ട്വന്റി 20 വനിത ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

New Update
V

ദുബായ്: ട്വന്റി20 വനിത ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ഗ്രൂപ് എയിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 172 റൺസെടുത്തു.

Advertisment

ഓപണർമാരായ സ്മൃതി മന്ദാനയും (38 പന്തിൽ 50) ഷഫാലി വർമയും (40 പന്തിൽ 43) നൽകിയ അടിത്തറയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ട് കൂടിയായതോടെയാണ് (27 പന്തിൽ 52) സ്കോർ 170 കടന്നത്.

ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്കുയർന്ന സ്മൃതി 36 പന്തിൽ അർധ ശതകം തികച്ചു. പിന്നാലെ മടക്കവും. 13ാം ഓവറിൽ ടീം സ്കോർ 98ൽ സ്മൃതി റണ്ണൗട്ടായി

Advertisment