/sathyam/media/media_files/2025/11/25/1000358607-2025-11-25-19-45-37.jpg)
മും​ബൈ:​ അ​ടു​ത്ത​വ​ര്‍​ഷം ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ച​ത്.
ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ മാ​ര്‍​ച്ച് എ​ട്ടു​വ​രെ​യാ​യി​രി​ക്കും ലോ​ക​ക​പ്പ് ന​ട​ക്കു​ക. ഫെ​ബ്രു​വ​രി ഏ​ഴി​ന് കൊ​ളം​ബോ​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ നെ​ത​ർ​ല​ൻ​ഡ്സി​നെ നേ​രി​ടും.
അ​ന്ന് ത​ന്നെ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക​യെ നേ​രി​ടും. ഫെ​ബ്രു​വ​രി 12ന് ​ഡ​ല്‍​ഹി​യി​ല്‍ ന​മീ​ബി​യ​യ്ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​രം.
ഫെ​ബ്രു​വ​രി 15ന് ​കൊ​ളം​ബോ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ-​പാ​കി​സ്ഥാ​ന്‍ പോ​രാ​ട്ടം. ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന പാ​ക് നി​ല​പാ​ടി​നെ തു​ട​ര്‍​ന്ന് പാ​കി​സ്ഥാ​ന്‍റെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം കൊ​ളം​ബോ​യി​ലും കാ​ന്‍​ഡി​യി​ലു​മാ​യി​രി​ക്കും ന​ട​ക്കു​ക.
ഫെ​ബ്രു​വ​രി 18ന് ​നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന മ​ത്സ​രം. 2024ലെ ​ടി20 ലോ​ക​ക​പ്പ് മാ​തൃ​ക​യി​ല്‍ അ​ഞ്ച് ടീ​മു​ക​ളെ നാ​ലു ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ്. ഓ​രോ ഗ്രൂ​പ്പി​ലും മൂ​ന്നി​ലെ​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ള്‍ സൂ​പ്പ​ര്‍ എ​ട്ടി​ലേ​ക്ക് മു​ന്നി​ലേ​റും.
മാ​ർ​ച്ച് എ​ട്ടി​ന് അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഫൈ​ന​ൽ. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ലെ​ത്തി​യാ​ൽ കൊ​ളം​ബോ ആ​യി​രി​ക്കും വേ​ദി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us