ലണ്ടൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 212 റൺസിന് പുറത്ത്. ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിന് മുന്നിൽ ഓസ്ട്രേലിയയ്ക്ക് പിടിച്ചുനിൽക്കാനായില്ല.
ബ്യൂ വെബ്സ്റ്ററിനും സ്റ്റീവ് സ്മിത്തിനും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങാനായത്. 72 റൺസെടുത്ത വെബ്സ്റ്റർ ആണ് ഓസ്ട്രേലിയയുടെ ടോപ്സ്കോറർ. സ്റ്റീവ് സ്മിത്ത് 66 റൺസാണ് എടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ അഞ്ച് വിക്കറ്റെടുത്തു. മാർക്കോ യാൻസൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കേശവ് മഹാരാജും എയ്ഡൻ മാർക്രമും ഓരോ വിക്കറ്റ് വീതമെടുത്തു.