/sathyam/media/media_files/2025/06/14/hm8VBI9kBbz4uU2yf1ci.webp)
ല​ണ്ട​ൻ: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യമാ​രാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക. ഓ​സ്ട്രേ​ലി​യ​യെ കീ​ഴ​ട​ക്കി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക​ന്നി ലോ​ക​ക​പ്പി​ൽ മു​ത്ത​മിട്ടത്. സ്കോ​ർ: ഓ​സ്ട്രേ​ലി​യ- 212-10, 207-10; ദ​ക്ഷി​ണാ​ഫ്രി​ക്ക- 138-10, 285-5.
എ​യ്ഡ​ൻ മാ​​ക്ര​ത്തി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക​പ്പു​യ​ർ​ത്തി​യ​ത്. തെം​ബ ബൗ​മ​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് നി​ർ​ണാ​യ​ക​മാ​യി.
മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഓ​പ്പ​ണ​ര്‍ എ​യ്ഡ​ന്‍ മാ​ക്ര​ത്തി​നൊ​പ്പം ചേ​ര്‍​ന്നു ക്യാ​പ്റ്റ​ന്‍ തെം​ബ ബൗ​മ ന​ട​ത്തി​യ പ്ര​തി​രോ​ധ​മാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​ത്സ​ര​ത്തി​ലേ​ക്കു യു ​ടേ​ണി​ലൂ​ടെ തി​രി​ച്ചെ​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്.
ആ​ദ്യ ഇ​ന്നിം​ഗ്​സി​ല്‍ 212നും ​ര​ണ്ടാം ഇ​ന്നിം​ഗ്​സി​ല്‍ 207നും ​പു​റ​ത്താ​യ ഓ​സ്​ട്രേ​ലി​യ മു​ന്നി​ല്‍​വ​ച്ച 282 റ​ണ്‍​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്ന​ത്.
മാ​​ക്രം 207 പ​ന്തി​ൽ 14 ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ 136 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ബൗ​മ 134 പ​ന്തു​ക​ളി​ൽ​നി​ന്നും 66 റ​ണ്‍​സും നേ​ടി.
വി​യാ​ൻ മു​ൾ​ഡ​ർ 27 റ​ണ്‍​സും ഡേ​വി​ഡ് ബെ​ഡിം​ഗ്ഹാം പു​റ​ത്താ​കാ​തെ 21 റ​ണ്‍​സും നേ​ടി. ഒ​ന്നാം ഇ​ന്നിം​ഗ്​സി​ല്‍ വെ​റും 138നു ​പു​റ​ത്താ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തി​രി​ച്ചു​വ​ര​വാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ കാ​ണാ​നാ​യ​ത്. ഓ​സീ​സി​നാ​യി മി​ച്ച​ൽ സ്റ്റാ​ർ​ക്ക് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us