ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച ലീഡിനായി ഇന്ത്യ പൊരുതുന്നു. നിലവിൽ ഇന്ത്യയ്ക്ക് ഇപ്പോൾ 270 റൺസ് ലീഡായി. കെ.എൽ.രാഹുൽ (112), പന്ത് (100) എന്നിവരാണ് ക്രീസിൽ.
നാലാം ദിനം തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. രണ്ട് വിക്കറ്റിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ (8) നഷ്ടമായി.
നേരത്തേ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 465 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആറ് റണ്‍സ് ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇന്ത്യയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്.