ലീഡ്‌സില്‍ 'ക്യാപ്റ്റന്‍ ഗില്‍' @ 100 ! ജയ്സ്വാളിനും സെഞ്ചുറി, ഇന്ത്യ മുന്നൂറ് കടന്നു

New Update
gilll

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. മൂന്നുവിക്കറ്റ് നഷ്ടത്തിൽ 317 റൺസെന്ന നിലയിലാണ് ഇന്ത്യ. നായകൻ ശുഭ്മാൻ ​ഗില്ലും യശസ്വി ജയ്സ്വാളും സെഞ്ചുറിയുമായി തിളങ്ങി.

Advertisment

കെ.എൽ. രാഹുൽ, സായ് സുദർശൻ, ജയ്സ്വാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ​ഗില്ലിനൊപ്പം ഋഷഭ് പന്താണ് ക്രീസിൽ.

ഗില്‍ 118 റണ്‍സുമായും കൂട്ടിന് ഋഷഭ് പന്തുമാണ് ക്രീസില്‍. പന്ത് അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. താരം 4 ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്തു. ഗില്‍ 15 ഫോറും ഒരു സിക്‌സും പറത്തി.