/sathyam/media/media_files/2025/07/27/jadaja099-2025-07-27-23-51-37.webp)
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ക്രിക്കറ്റ് സമനിലയിൽ. ഒന്നാം ഇന്നിംഗ്സിൽ 311 റണ്‍സിന്റെ ലീഡ് വഴങ്ങിയശേഷമായിരുന്നു ഇന്ത്യ ടെസ്റ്റ് സമനിലയിൽ തളച്ചത്.
രണ്ടാം ഇന്നിംഗ്സിൽ നായകൻ ശുഭ്മാൻ ഗിൽ, വാഷിംഗ്ടണ്‍ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ഇതോടെ ഒരു ടെസ്റ്റ് ബാക്കി നിൽക്കെ പരന്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. അഞ്ചാംദിനമായ ഇന്ന് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 425 റണ്‍സ് എടുത്ത് നിൽക്കെയാണ് ഇംഗ്ലണ്ട് സമനില അംഗീകരിച്ചത്.
വാഷിംഗ്ടണ്‍ സുന്ദറിന്റെയും രവീന്ദ്ര ജഡേജയുടെയും ക്ഷമയോടെയുള്ള പ്രതിരോധമാണ് ഇന്നിംഗ്സ് പരാജയത്തിൽനിന്നും ഇന്ത്യയെ രക്ഷിച്ചത്. വാഷിംഗ്ടണ്‍ സുന്ദർ 206 പന്തിൽ 101 റണ്‍സും ജഡേജ 185 പന്തിൽ 107 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഗിൽ 103 റണ്‍സും കെ.എൽ. രാഹുൽ 90 റണ്‍സും നേടിയിരുന്നു.