Advertisment

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചരിത്ര ജയത്തോടെ ഇന്ത്യക്ക് സ്ഥാനക്കയറ്റം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്; പാകിസ്ഥാനെ പിന്തള്ളി ബംഗ്ലാദേശും മുന്നിൽ

New Update
V

ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചരിത്ര ജയത്തോടെ ഇന്ത്യക്ക് സ്ഥാനക്കയറ്റം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. 54.16 ശതമാനം പോയിന്റുമായാണ് ഇന്ത്യ ആദ്യ സ്ഥാനത്ത് എത്തിയത്. 

Advertisment

ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 50 ശതമാനം പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഉള്ളത്.

ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിങ്ങനെയാണ് തൊട്ടുപിന്നില്‍. പാകിസ്ഥാനെ പിന്തള്ളി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്ത് മുന്നേറുകയായിരുന്നു. നിലവില്‍ 45.83 ശതമാനം പോയിന്റുമായി പാകിസ്ഥാന്‍ ആറാം സ്ഥാനത്താണ്. 

 

Advertisment