ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാമത്; നേട്ടം ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തകർപ്പൻ ജയത്തിന് പിന്നാലെ

New Update
H

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച വിജയം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യക്ക് നേട്ടം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് മുന്നേറ്റം. ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറി.

Advertisment

ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ ഇന്ത്യ ആദ്യ ടെസ്റ്റ് തോറ്റതിനു പിന്നാലെ അഞ്ചാം സ്ഥാനത്തേക്ക് വീണിരുന്നു. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.

52.77 ശതമാനം പോയിന്റുമായാണ് ഇന്ത്യ പട്ടികയില്‍ രണ്ടാമതെത്തിയത്. 55 ശതമാനം പോയിന്റാണ് ഓസ്‌ട്രേലിയക്ക്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. മൂന്ന് ടീമുകള്‍ക്കും 50 ശതമാനമാണ് പോയിന്റ്.

രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 399 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 292 റണ്‍സില്‍ അവസാനിച്ചു.

Advertisment