ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ കൂറ്റൻ ജ​യ​ത്തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് പട്ടികയില്‍ ഒന്നാമതായി ന്യൂ​സി​ല​ന്‍​ഡ്; ഓ​സ്ട്രേ​ലി​യ​യെ​യും ഇ​ന്ത്യ​യെ​യും പി​ന്ത​ള്ളിയാണ് കിവീസിന്റെ നേട്ടം

New Update
B

മൗ​ണ്ട് മാം​ഗ​നൂ​യി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ കൂറ്റൻ ജ​യ​ത്തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് പട്ടികയില്‍ ഓ​സ്ട്രേ​ലി​യ​യെ​യും ഇ​ന്ത്യ​യെ​യും പി​ന്ത​ള്ളി ന്യൂ​സി​ല​ന്‍​ഡ് ഒ​ന്നാം സ്ഥാ​ന​ത്ത്.

Advertisment

ഇ​തു​വ​രെ ക​ളി​ച്ച മൂ​ന്ന് ടെ​സ്റ്റി​ല്‍ ര​ണ്ട് ജ​യ​വും ഒ​രു പ​രാ​ജ​യ​മു​ള്ള ന്യൂ​സി​ല​ന്‍​ഡി​ന് 24 പോ​യി​ന്‍റാ​ണു​ള്ള​ത്. 10 ടെ​സ്റ്റി​ല്‍ ആ​റ് ജ​യ​വും മൂ​ന്ന് തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യു​മു​ൾ‌​പ്പെ​ടെ 66 പോ​യി​ന്‍റു​മാ​യി ഓ​സ്ട്രേ​ലി​യ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

ആ​റ് ടെ​സ്റ്റി​ല്‍ മൂ​ന്ന് ജ​യ​വും ര​ണ്ട് തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യും അ​ട​ക്കം 38 പോ​യ​ന്‍റു​ള്ള ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തു​നി​ന്ന് മൂ​ന്നി​ലേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ഇ​ന്ത്യ​ക്ക് പി​ന്നി​ലാ​യി ബം​ഗ്ലാ​ദേ​ശും പാ​കി​സ്ഥാ​നു​മാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ല്‍.

തോ​ല്‍​വി​യോ​ടെ 12 പോ​യി​ന്‍റു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​റാം സ്ഥാ​ന​ത്ത് ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​മ്പ​ര ക​ളി​ക്കു​ന്ന ഇം​ഗ്ല​ണ്ട് എ​ട്ടാം സ്ഥാ​ന​ത്താ​ണ്.

Advertisment