/sathyam/media/media_files/KiMc7b4MiBr4dea7Uiry.jpeg)
മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ചപ്പോൾ നായകൻ രോഹിത് ശർമക്കും സൂപ്പർ ബാറ്റർ വിരാട് കോഹ്ലിക്കും തിരിച്ചടി നേരിട്ടു.
ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ മൂന്നു ഇന്ത്യൻ താരങ്ങളാണുള്ളത്. 751 റേറ്റിങ്ങുമായി അഞ്ചാം സ്ഥാനത്തുള്ള യശസ്വി ജയ്സ്വാളാണ് റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ താരം. 731റേറ്റിങ്ങുമായി പന്ത് ആറാമതാണ്.
രണ്ടു വർഷത്തോളം നീണ്ട ഇടവേളക്കുശേഷമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി താരം സ്വന്തമാക്കിയിരുന്നു.
അഞ്ചു സ്ഥാനങ്ങൾ പിറകോട്ട് പോയ രോഹിത് ശർമ 716 റേറ്റിങ്ങുമായി പത്താം സ്ഥാനത്താണ്. അഞ്ചു സ്ഥാനങ്ങൾ താഴോട്ടുപോയ താരം നിലവിൽ 12ാം സ്ഥാനത്താണ്. സെഞ്ച്വറിയുമായി തിളങ്ങിയ ഗില്ല് അഞ്ചു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 14ാം സ്ഥാനത്തെത്തി. റേറ്റിങ് 701 ആണ്.
ആദ്യ 20 പേരിൽ അഞ്ചു ഇന്ത്യൻ താരങ്ങളാണുള്ളത്. 852 റേറ്റിങ്ങുമായി ന്യൂസിലൻഡിന്‍റെ കെയിൻ വില്യംസണാണ് ഒന്നാമത്. കീവീസിന്‍റെ തന്നെ ഡാരിൽ മിച്ചൽ, ഓസീസ് താരം സ്റ്റീവൻ സ്മിത്ത് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us