ടീം ഇന്ത്യയ്ക്ക് തിരിച്ചടി: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ തിലക് വര്‍മ കളിക്കില്ല. പരിക്ക് മൂലം ശസ്ത്രക്രിയക്ക് സാധ്യത. ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിലും തിലകിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ

New Update
Tilak Varma

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് തിരിച്ചടി. യുവതാരം തിലക് വര്‍മ പരമ്പരയിൽ നിന്ന് പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്നാണ് താരത്തിന് കളിക്കാനാകാത്തത്.

Advertisment

വിജയ് ഹസാരെ ട്രോഫിയില്‍ രാജ്കോട്ടില്‍ ഹൈദരാബാദിനായി കളിക്കുമ്പോഴാണ് തിലകിന് പരിക്ക് സംഭവിച്ചത്. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്കാനിംഗ് നടത്തുകയും ചെയ്തു.

ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെ വന്നാല്‍ മൂന്നോ നാലോ ആഴ്ചയ്ക്ക് ശേഷമേ തിലക് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങാനാകൂ. ഈ മാസം 21നാണ് ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.

അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ തിലകിന്റെ പങ്കാളിത്തവും ഇതോടെ അനിശ്ചിതത്വത്തിലായി. ഫെബ്രുവരി ഏഴിന് മുംബൈയില്‍ യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.

Advertisment