/sathyam/media/media_files/2025/12/27/vaibhav-u19-2025-12-27-22-43-22.jpg)
മും​ബൈ: അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീ​മി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ആ​രോ​ൺ ജോ​ർ​ജും മു​ഹ​മ്മ​ദ് ഇ​നാ​നും ഇ​ടം​പി​ടി​ച്ചു. വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.
രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ജ​നു​വ​രി 15 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു വ​രെ സിം​ബാ​ബ്​വെ​യി​ലും ന​മീ​ബി​യ​യി​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ. 16 ടീ​മു​ക​ൾ നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി ഏ​റ്റു​മു​ട്ടു​ന്ന ലോ​ക​ക​പ്പി​ൽ സൂ​പ്പ​ർ സി​ക്സ് ഘ​ട്ട​വു​മു​ണ്ടാ​വും.
അ​ഞ്ച് ത​വ​ണ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ ഗ്രൂ​പ്പ് ബി​യി​ൽ ന്യൂ​സി​ലാ​ൻ​ഡ്, യു​എ​സ്എ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 15ന് ​ന​ട​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​യാ​ണ് എ​തി​രാ​ളി​ക​ൾ. 17ന് ​ബം​ഗ്ലാ​ദേ​ശി​നെ​യും 24ന് ​ന്യൂ​സി​ലാ​ൻ​ഡി​നെ​യും നേ​രി​ടും.
ഇ​തോ​ടൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്​ക്കെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചു. വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ ക്യാ​പ്റ്റ​നാ​യും ആ​രോ​ൺ ജോ​ർ​ജി​നെ വൈ​സ് ക്യാ​പ്റ്റ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ​രി​ക്കു​മൂ​ലം സ്ഥി​രം നാ​യ​ക​ൻ ആ​യു​ഷ് മാ​ത്രെ പ​ര​മ്പ​ര​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​തി​നാ​ൽ 14 കാ​ര​നാ​യ സൂ​ര്യ​വം​ശി​ക്കാ​ണ് ക്യാ​പ്റ്റ​ന്‍റെ ചു​മ​ത​ല.
അ​ണ്ട​ർ 19 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീം: ​ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വി​ഹാ​ൻ മ​ൽ​ഹോ​ത്ര (വൈ​സ് ക്യാ​പ്റ്റ​ൻ), വൈ​ഭ​വ് സൂ​ര്യ​വം​ശി, ആ​രോ​ൺ ജോ​ർ​ജ്, വേ​ദാ​ന്ത് ത്രി​വേ​ദി, അ​ഭി​ഗ്യാ​ൻ കു​ണ്ടു, ഹ​ർ​വ​ൻ​ഷ് സിം​ഗ്, ആ​ർ.​എ​സ്.​അം​ബ​രീ​ഷ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ഖി​ലാ​ൻ എ. ​പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഇ​നാ​ൻ, ഹെ​നി​ൽ പ​ട്ടേ​ൽ, ഡി. ​ദീ​പേ​ഷ്, കി​ഷ​ൻ കു​മാ​ർ സിം​ഗ്, ഉ​ദ്ധ​വ് മോ​ഹ​ൻ.
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ടീം: ​വൈ​ഭ​വ് സൂ​ര്യ​വം​ശി (ക്യാ​പ്റ്റ​ൻ), ആ​രോ​ൺ ജോ​ർ​ജ് (വൈ​സ് ക്യാ​പ്റ്റ​ൻ), വേ​ദാ​ന്ത് ത്രി​വേ​ദി, അ​ഭി​ഗ്യാ​ൻ കു​ണ്ടു (വി​ക്ക​റ്റ് കീ​പ്പ​ർ), ഹ​ർ​വ​ൻ​ഷ് സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), ആ​ർ.​എ​സ്. അം​ബ്രീ​ഷ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ഖി​ല​ൻ എ.​പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഇ​നാ​ൻ, ഹെ​നി​ൽ പ​ട്ടേ​ൽ, ഡി. ​രാ​ഹു​ൽ കു​മാ​ർ, ദീ​പേ​ഷ്, യു​ധ്​ഷാ​ൻ കു​മാ​ർ, യു​ധ്​ഷാ​ൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us