അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​കീ​രി​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ; ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് നേടിയത് ആറാം ലോക കിരീടം

New Update
2789144-india-cricket

ഹ​രാ​രെ: അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​കീ​രി​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ. ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ 100 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ണ്ട​ർ 19 ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ​യു​ടെ ആ​റാം ലോ​ക​കി​രീ​ട​മാ​ണി​ത്.

Advertisment

മു​ന്പ് 2000, 2008, 2012, 2018, 2022 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ​ത്. ആ​ധി​കാ​രി​ക​യാ​ണ് ഇ​ത്ത​വ​ണ ഇ​ന്ത്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ഒ​രു മ​ത്സ​ര​വും തോ​ൽ​ക്കാ​തെ​യാ​ണ് ഇ​ന്ത്യ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

ഫൈ​ന​ലി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 412 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് 311 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി കാ​ലെ​ബ് ഫാ​ൽ​കോ​ണ​റും അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ബെ​ൻ ഡോ​വ്കി​ൻ​സും മി​ക​ച്ച ഇ​ന്നിം​ഗ്സു​മാ​യി ബെ​ൻ മ​യെ​സും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​പ്പി​ക്കാ​നാ​യി​ല്ല.

ഫാ​ൽ​ക്കോ​ണ​ർ 115 റ​ൺ​സാ​ണെ​ടു​ത്ത​ത്. 67 പ​ന്തി​ൽ 115 റ​ൺ​സാ​ണ് ഫാ​ൽ​കോ​ണ​ർ എ​ടു​ത്ത​ത്. ഡോ​വ്കി​ൻ​സ് 66 റ​ൺ​സെ​ടു​ത്തു. മാ​യെ​സ് 45 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ആ​ർ.​എ​സ്. അം​ബ്രി​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ദീ​പേ​ഷ് ദേ​വേ​ന്ദ്ര​നും ക​നി​ഷ്ക് ചൗ​ഹാ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഖി​ലാ​ൻ പ​ട്ടേ​ലും നാ​യ​ക​ൻ ആ​യു​ഷ് മാ​ത്രെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 411 റ​ൺ​സെ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും ഗം​ഭീ​ര ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 1

75 റ​ൺ​സാ​ണ് വൈ​ഭ​വ് അ​ടി​ച്ചെ​ടു​ത്ത​ത്. 80 പ​ന്തി​ൽ 15 ബൗ​ണ്ട​റി​യും 15 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​യു​ഷ് മാ​ത്രെ 53 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും ആ​യു​ഷ് അ​ടി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ അ​ഭി​ഗ്യാ​ൻ കു​ണ്ഡു 40 റ​ൺ​സും ക​നി​ഷ്‌​ക് ചൗ​ഹാ​ൻ 37 റ​ൺ​സും ​വേ​ദാ​ന്ത് ത്രി​വേ​ദി 32 റ​ൺ​സു​മെ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജെ​യിം​സ് മി​ന്‍റൊ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. സെ​ബാ​സ്റ്റ്യ​ൻ മോ​ഗ​ർ​ഗ​നും അ​ല​ക്സ് ഗ്രീ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും മാ​ന്നി ലം​സ്ഡെ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​തോ​ടെ ചി​ല റി​ക്കാ​ർ​ഡു​ക​ൾ ഇ​ന്ത്യ​യു​ടെ പേ​രി​ലാ​യി. അ​ണ്ട​ർ 19 ലോ​ക​ക​പ്പ് പ്ലേ​ഓ​ഫി​ൽ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​സ് എ​ന്ന ഇ​ന്ത്യ​യു​ടെ ത​ന്നെ റി​ക്കാ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ചു. മു​മ്പ് 2016 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​റി​ൽ നേ​ടി​യ 349 റ​ൺ​സാ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ മൂ​ന്നാം ത​വ​ണ​യാ​ണ് 400 ന് ​മു​ക​ളി​ൽ റ​ൺ​സ് എ​ടു​ക്കു​ന്ന​ത്. ഗം​ഭീ​ര പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ പേ​രി​ലും നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ കു​റി​ക്ക​പ്പെ​ട്ടു.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ൻ താ​രം റി​ക്കാ​ർ​ഡ് വൈ​ഭ​വി​ന്‍റെ പേ​രി​ലാ​യി. 55 പ​ന്തി​ലാ​ണ് വൈ​ഭ​വ് സെ​ഞ്ചു​റി നേ​ടി​യ​ത്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി നേ​ടി​യ താ​ര​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി. 51 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ താ​രം വി​ൽ മാ​ലാ​ക്ക്സ​ക്ക് മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​ത്.

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ 150 ന് ​മു​ക​ളി​ൽ സ്കോ​ർ ചെ​യ്യു​ന്ന ആ​ദ്യ താ​ര​മാ​കാ​നും വൈ​ഭ​വി​ന് സാ​ധി​ച്ചു. ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സു​ക​ൾ നേ​ടു​ന്ന താ​ര​വും ആ​യി വൈ​ഭ​വ്. 30 സി​ക്സു​ക​ളാ​ണ് താ​രം അ​ടി​ച്ചെ​ടു​ത്ത​ത്.

Advertisment