/sathyam/media/media_files/2025/01/20/4LWoXgYYlO8zaBgNH5zB.webp)
സ​ര​വാ​ക്: അ​ണ്ട​ര്‍ 19 വ​നി​താ ട്വ​ന്‍റി20 ലോ​ക​ക​പ്പി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ ര​ണ്ടു റ​ൺ​സി​ന് അ​ട്ടി​മ​റി​ച്ച് നൈ​ജീ​രി​യ. മ​ഴ​യെ തു​ട​ര്‍​ന്ന് 13 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത നൈ​ജീ​രി​യ ഉ​യ​ർ​ത്തി​യ 66 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വീ​സി​ന് ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 63 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.
മ​ലേ​ഷ്യ​യി​ലെ സ​ര​വാ​ക് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ നൈ​ജീ​രി​യ്ക്കു വേ​ണ്ടി ലി​ലി​യ​ന്‍ ഉ​ഡെ 19 റ​ൺ​സും ക്യാ​പ്റ്റ​ന്‍ ല​ക്കി പി​യ​റ്റി 18 റ​ണ്‍​സു​മെ​ടു​ത്തു. അ​തേ​സ​മ​യം, മ​റ്റാ​ര്‍​ക്കും നൈ​ജീ​രി​യ​ന്‍ നി​ര​യി​ല്‍ ര​ണ്ട​ക്കം കാ​ണാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.
മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നു വേ​ണ്ടി താ​ഷ് വേ​ക്​ലി​ന്‍ (18), അ​നി​ക് ടോ​ഡ് (19), ഇ​വ് വോ​ള​ണ്ട് (14) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ര​ണ്ടു റ​ൺ​സ​ക​ലെ വീ​ണു. ആ​റു റ​ൺ​സു​മാ​യി അ​യാ​ന്‍ ലാം​ബാ​റ്റ് പു​റ​ത്താ​വാ​തെ നി​ന്നു.
നേ​ര​ത്തെ ന്യൂ​സി​ല​ന്‍​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ടും തോ​റ്റി​രു​ന്നു. ഗ്രൂപ്പ് സിയില്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ന്യൂ​സി​ല​ന്‍​ഡ് പു​റ​ത്താ​യി. മൂ​ന്ന് പോ​യി​ന്‍റു​മാ​യി നൈ​ജീ​രി​യ​യാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.
ൺ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us