New Update
/sathyam/media/media_files/bWVGU42OfWHI56KITy6e.webp)
കേപ്ടൗൺ: അണ്ടർ 19 ലോകകപ്പിൽ മുത്തമിടാൻ ഇന്ത്യക്ക് ഒരു കടമ്പ കൂടി മാത്രം. സെമിയിൽ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.
Advertisment
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 244 റൺസെടുത്തു. മറുപടി ബാറ്റിം​ഗിൽ 48.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു.
മറുപടി ബാറ്റിം​ഗിൽ അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഉദയ് സഹാരാണിനൊപ്പം സച്ചിൻ ദാസ് ഒന്നിച്ചതോടെയാണ് ഇന്ത്യ കരകയറിയത്.
സെഞ്ചുറിയെക്കാള്‍ തിളക്കമുള്ള സച്ചിന്‍ ദാസിന്റെ ഇന്നിങ്‌സും (95 പന്തില്‍ 96) പ്രതിസന്ധി ഘട്ടത്തില്‍ യഥാര്‍ഥ പടനായകനായി പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ഉദയ് സാഹറന്റെ ഇന്നിങ്‌സും (124 പന്തില്‍ 81) ആണ് ഇന്ത്യയെ കലാശക്കളിക്ക് യോഗ്യമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us