സെമിയിൽ പാക്കിസ്ഥാൻ വീണു ! അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ - ഓസ്ട്രേലിയ കലാശപ്പോര്

New Update
H

ബെനോനി: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ കലാശപ്പോര്. രണ്ടാം സെമിഫൈനലിൽ പാകിസ്താനെ ഒരു വിക്കറ്റിന് തോൽപിച്ചാണ് ഓസീസ് ഫൈനലിൽ യോഗ്യത നേടിയത്. ഞായറാഴ്ചയാണ് ഇന്ത്യ-ഓസീസ് ഫൈനൽ.

Advertisment

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 48.5 ഓവറിൽ 179 റൺസിന് പുറത്തായി. കങ്കാരു നാട്ടുകാർ 49.1 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. 9.5 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത പേസ് ബൗളർ ടോം സ്ട്രാക്കറാണ് പാകിസ്താനെ 179ൽ ഒതുക്കിയത്.   

തുടർച്ചയായ അഞ്ചാം വർഷമാണ് ഇന്ത്യ അണ്ടർ19 ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. കഴിഞ്ഞ ദിവസത്തെ സെമി പോരാട്ടത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റുകൾക്കു തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.