ഇത് പുതുചരിത്രം! ട്വന്‍റി20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട; ലോകകപ്പ് കളിക്കുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ രാജ്യം

New Update
uganda

2024ലെ ട്വന്‍റി20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട. 20 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ അവസാന ടീമായാണ് ഉഗാണ്ട യോഗ്യത നേടിയത്.

Advertisment

ട്വന്റി20 ലോകകപ്പ് കളിക്കുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് ഉഗാണ്ട. 2024ൽ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായാണ്  ട്വന്‍റി20 ലോകകപ്പ് നടക്കുക. 

നമീബിയക്കു പിന്നാലെയാണ് ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍നിന്ന് രണ്ടാമത്തെ ടീമായി ഉഗാണ്ട യോഗ്യത നേടിയത്. ഇതോടെ സിംബാബ്വെ പുറത്തായി. കെനിയക്കും യോഗ്യത നേടാനായില്ല.

വ്യാഴാഴ്ച റുവാണ്ടക്കെതിരെ നടന്ന നിർണായക മത്സരത്തിൽ ഒമ്പത് വിക്കറ്റ് ജയത്തോടെയാണ് 20ാം ടീമായി ഉ​ഗാണ്ട യോഗ്യത ഉറപ്പിച്ചത്.

Advertisment