അ​ണ്ട​ര്‍ 19 ഏ​ഷ്യാ ക​പ്പ്: വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് സെ​ഞ്ചു​റി. ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം, യു​എ​ഇ​യെ ത​ക​ർ​ത്തത് 234 റ​ൺ​സി​ന്

New Update
uhbns0i8_vaibhav-suryavanshi-_625x300_16_November_25

ദു​ബാ​യ്: അ​ണ്ട​ര്‍ 19 ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം. ദു​ബാ​യി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യെ 234 റ​ൺ​സി​ന് ത​ക​ർ​ത്തു. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 434 റ​ൺ​സ് റ​ൺ​സ് പി​ന്തു​ട​ർ​ന്ന യു​എ​ഇ​യ്ക്ക് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199 റ​ൺ​സ് മാ​ത്ര​മാ​ണ് എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്.

Advertisment

യു​എ​ഇ​യ്ക്ക് വേ​ണ്ടി ഉ​ദ്ദി​ഷ് സു​രി​യും പൃ​ഥ്വി മ​ധു​വും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. 78 റ​ൺ‌​സെ​ടു​ത്ത ഉ​ദ്ദി​ഷ് ആ​ണ് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​ർ. പൃ​ഥ്വി 50 റ​ൺ​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. കി​ഷ​ൻ കു​മാ​ർ സിം​ഗ്, ഹെ​നി​ൽ പ​ട്ടേ​ൽ, ഖി​ലാ​ൻ പ​ട്ടേ​ൽ, വി​ഹാ​ൻ മ​ൽ​ഹോ​ത്ര എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 433 റ​ൺ​സെ​ടു​ത്ത​ത്. വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ​യും ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും മി​ക​വി​ലാ​ണ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി 171 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 95 പ​ന്തി​ൽ ഒ​മ്പ​ത് ബൗ​ണ്ട​റി​യും 14 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​രോ​ണും വി​ഹാ​നും 69 റ​ൺ​സ് വീ​തം എ​ടു​ത്തു.

യു​എ​ഇ​യ്ക്ക് വേ​ണ്ടി യു​ഗ് ശ​ർ​മ​യും ഉ​ദ്ദീ​ഷ് സു​രി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ഷാ​ലോം ഡി​സൂ​സ​യും യാ​യി​ൻ റാ​യ്‌​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Advertisment