അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാനെ രണ്ടുവിക്കറ്റിന് കീഴടക്കി കേരളം. വിജയ് ഹസാരെ ട്രോഫിയില്‍ 344 റണ്‍സ് ലക്ഷ്യം മറികടന്ന് ചരിത്രജയം. നിര്‍ണായകമായത് ബാബാ അപരാജിതിന്റെ സെഞ്ചുറിയും ഏദന്‍ ആപ്പിള്‍ ടോമിയുടെ വെടിക്കെട്ട് ബാറ്റിംഗും

New Update
1767182122

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

Advertisment

രാ​ജ​സ്ഥാ​ൻ ഉ​യ​ർ‌​ത്തി​യ 344 റ​ൺ‌​സ് വി​ജ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ലാ​ണ് കേ​ര​ളം മ​റി​ക​ട​ന്ന​ത്. സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കൃ​ഷ്ണ പ്ര​സാ​ദി​ന്‍റെ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഏ​ദ​ൻ ആ​പ്പി​ൾ ടോ​മി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ർ​ന്ന് വി​ജ​യി​ച്ച​ത്.

ബാ​ബാ അ​പ​രാ​ജി​ത് 126 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. 116 പ​ന്തി​ൽ 12 ഫോ​റും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബാ​ബ​യു​ടെ ഇ​ന്നിം​ഗ്സ്. കൃ​ഷ്ണ പ്ര​സാ​ദ് 53 റ​ൺ​സെ​ടു​ത്തു. 18 പ​ന്തി​ൽ നി​ന്ന് 40 റ​ൺ​സാ​ണ് ഏ​ദ​ൻ എ​ടു​ത്ത​ത്. ഒ​രു ഫോ​റും അ​ഞ്ച് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി എ. ​വി. ചൗ​ധ​രി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. എം.​ജെ. സ​ത്താ​ർ ര​ണ്ട് വി​ക്ക​റ്റും എ. ​ശ​ർ​മ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Advertisment