വിജയ് ഹസാരെ ട്രോഫിയിൽ നിർണായക മത്സരത്തിൽ തോൽവിയോടെ കേരളത്തിന് മടക്കം. 295 റൺസ് പിന്തുടർന്ന കേരളം 217ന് ഓൾ ഔട്ട്. മ​ധ്യ​പ്ര​ദേ​ശും ക​ർ​ണാ​ട​ക​യും ക്വാർട്ടറിൽ

New Update
1767871389

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേ​ര​ള​ത്തി​ന് തോ​ൽ​വി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ത​മി​ഴ്നാ​ടി​നെ​തി​രെ 77 റ​ൺ​സിന്‍റെ തോൽവിയാണ് കേ​ര​ളം ഏറ്റുവാ​ങ്ങി​യ​ത്. സ്കോ​ർ: ത​മി​ഴ്നാ​ട് 294/8, കേ​ര​ളം 217 (40.2).

Advertisment

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ത​മി​ഴ്നാ​ട് 50 ഓ​വ​റി​ല്‍ എ​ട്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 294 റ​ണ്‍​സെ​ടു​ത്തു. 295 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ കേ​ര​ളം 40.2 ഓ​വ​റി​ൽ 217 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും മ​ധ്യ​നി​ര ത​ക​ർ​ന്ന​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ഒ​രു ഘ​ട്ട​ത്തി​ൽ മൂ​ന്നി​ന് 170 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ടോ​പ് ഓ​ർ​ഡ​റി​ൽ സ​ഞ്ജു​വി​ന്‍റെ അ​സാ​നി​ധ്യ​വും കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി​യാ​യി. 73 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ രോ​ഹ​ൻ കു​ന്നു​മ്മ​ലാ​ണ് ടോ​പ് സ്കോ​റ​ർ.

ബാബ അ​പ​ര​ജി​തും വി​ഷ്ണു വി​നോ​ദും 35 റ​ൺ​സ് വീ​തം നേ​ടി. ത​മി​ഴ്നാ‌​ടി​നാ​യി സ​ച്ചി​ൻ ര​തി​യും എ​സ്. മു​ഹ​മ്മ​ദ് അ​ലി​യും നാ​ലു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണർ എ​ന്‍. ജ​ഗ​ദീ​ശ​ന്‍റെ (139) സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​യ​ത്. എ​സ്.​ആ​ര്‍. ആ​തി​ഷ് (33) ആ​ന്ദ്രെ സി​ദ്ധാ​ർ​ഥ് (27), ഭൂ​പ​തി വൈ​ഷ്ണ​വ് കു​മാ​ര്‍ (35) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

കേ​ര​ള​ത്തി​നാ​യി ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം ​ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി. എ ​ഗ്രൂ​പ്പി​ലെ ഒന്നും രണ്ടും സ്ഥാനക്കാരായ മ​ധ്യ​പ്ര​ദേ​ശും ക​ർ​ണാ​ട​ക​യും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

Advertisment