വിജയ് ഹസാരെ ട്രോഫി: 215 റൺസ് പിന്തുടർന്ന കേരളത്തിന് ദയനീയ തോൽവി. 167 റൺസിന് ഓൾഔട്ട്, മധ്യപ്രദേശിന് 47 റൺസ് ജയം

New Update
xsaa

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രേ കേ​ര​ള​ത്തി​ന് ദ​യ​നീ​യ തോ​ൽ​വി. മ​ധ്യ​പ്ര​ദേ​ശ് ഉ​യ​ർ​ത്തി​യ 215 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ‌​ന്ന കേ​ര​ളം 167 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ന് 47 റ​ൺ​സി​ന്‍റെ വി​ജ​യം സ്വ​ന്ത​മാ​ക്കി.

Advertisment

മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ശു​ഭം ശ​ര്‍​മ, ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി​യ സ​ര​ന്‍​ഷ് ജെ​യ്ന്‍, ശി​വാം​ഗ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​ധ്യ​പ്ര​ദേ​ശി​ന് ജ​യ​മൊ​രു​ക്കി​യ​ത്. വാ​ല​റ്റ​ത്ത് ആ​ഞ്ഞ​ടി​ച്ച ഷ​റ​ഫു​ദ്ദീ​നാ​ണ് (42) കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.

അ​വ​സാ​ന വി​ക്ക​റ്റി​ല്‍ വി​ഘ്‌​നേ​ഷ് പു​ത്തൂ​രി​നൊ​പ്പം ചേ​ര്‍​ന്ന് 49 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കാ​ന്‍ ഷ​റ​ഫു​ദ്ദീ​ന് സാ​ധി​ച്ചെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 41-ാം ഓ​വ​റി​ല്‍ ഷ​റ​ഫു​ദ്ദീ​ന്‍ പു​റ​ത്താ​യി.

സ​ൽ​മാ​ൻ നി​സാ​ർ (30), രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ (19), അ​ങ്കി​ത് ശ​ർ​മ (14), മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ൻ (15), വി​ഷ്ണു വി​നോ​ദ് (20), എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ൻ (42) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും സ​ഞ്ജു സാം​സ​ണ്‍ ഇ​ല്ലാ​തെ​യാ​ണ് കേ​ര​ളം ഇ​റ​ങ്ങി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മ​ധ്യ​പ്ര​ദേ​ശ് 46.1 ഓ​വ​റി​ൽ 214 റ​ൺ​സി​നു പു​റ​ത്താ​യി​രു​ന്നു. ത​ക​ർ​ച്ച​യോ​ടെ തു​ട​ങ്ങി​യ മ​ധ്യ​പ്ര​ദേ​ശ് ഹി​മാ​ന്‍​ഷു മ​ന്ത്രി​യു​ടെ (105 പ​ന്തി​ല്‍ 93) ഇ​ന്നിം​ഗ്‌​സ് ക​രു​ത്തി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​യ​ത്.

അ​തേ​സ​മ​യം, താ​ര​ത്തെ കൂ​ടാ​തെ, ഹ​ർ​ഷ് ഗ​വാ​ലി (22), യ​ഷ് ദു​ബെ (13), ആ​ര്യ​ൻ പാ​ണ്ഡെ (15), ത്രി​പു​രേ​ഷ് സിം​ഗ് (37) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ. കേ​ര​ള​ത്തി​ന് വേ​ണ്ടി അ​ങ്കി​ത് ശ​ര്‍​മ നാ​ലും ബാ​ബാ അ​പ​രാ​ജി​ത് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

Advertisment