New Update
/sathyam/media/media_files/2025/02/23/2OCIDSqVRE1KoajRZ2ai.jpg)
വഡോദര: അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് പിന്നിടുന്ന ബാറ്ററെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി.
Advertisment
വഡോദരയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് താരം മറികടന്നത്.
രാജ്യാന്തര ക്രിക്കറ്റിൽ 624 ഇന്നിങ്സുകളിൽനിന്നാണ് കോഹ്ലി 28,000 റണ്‍സിലെത്തിയത്. 644 ഇന്നിങ്സുകളിൽനിന്നാണ് സച്ചിൻ 28,000 റൺസിലെത്തിയത്. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു കോഹ്ലി.
സച്ചിനെ കൂടാതെ, മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയാണ് ഈ നേട്ടത്തിലെത്തിയത്. കരിയറിലെ 666 ഇന്നിങ്സുകൾ എടുത്താണ് സംഗക്കാര 28,000 റണ്‍സ് നേട്ടം പിന്നിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us