New Update
/sathyam/media/media_files/ppEG7Spp7fN8DrA2qhe3.jpg)
ബംഗളൂരു: ഐ.പി.എല്ലിൽ പുതിയ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരം വിരാട് കോഹ്ലി. ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ ഒരു വേദിയിൽ 3000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുൻ നായകൻ കൂടിയായ കോഹ്ലി കൈവരിച്ചത്.
Advertisment
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം കരസ്ഥമാക്കിയത്. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ പന്ത് ലോങ് ലെഗ്ഗിലേക്ക് സിക്സ് പറത്തിയാണ് ഈ നേട്ടത്തിലെത്തിയത്. മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ നേടിയ 2295 റൺസാണ് തൊട്ടുപിന്നിലുള്ളത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us