New Update
/sathyam/media/media_files/2024/10/18/oBhIZd6OL66e4irDsDd8.webp)
ബംഗളൂരു: ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി. ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് ഈ നേട്ടം കൈവരിച്ചത്.
Advertisment
116ാം ടെസ്റ്റ് മത്സരം കളിക്കുന്ന താരം 197ാമത്തെ ഇന്നിങ്സിലാണ് ഈ നേട്ടത്തിലെത്തിയത്. ടെസ്റ്റിൽ 9000 റൺസ് പിന്നിടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്‌ലി.
സച്ചിൻ ടെണ്ടുൽക്കർ (15921), രാഹുൽ ദ്രാവിഡ് (13265), സുനിൽ ഗവാസ്‌കർ (10122) എന്നിവരാണ് വിരാടിന് മുന്നിലുള്ള ഇന്ത്യക്കാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us