/sathyam/media/media_files/2025/02/23/2OCIDSqVRE1KoajRZ2ai.jpg)
ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം നിൽക്കെ ഇന്ത്യൻ ടീമിൽ ആശങ്ക. സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിക്ക് പരിശീലനത്തിനിടെ പരിക്കേറ്റതായി റിപ്പോർട്ടുകൾ.
നെറ്റ്സിൽ പേസർമാരെ നേരിടുന്നതിനിടെ പന്ത് കാൽമുട്ടിലിടിച്ചാണ് താരത്തിനു പരിക്കേറ്റത് എന്നാണ് റിപ്പോർട്ടുകൾ.
ടീം ഫിസിയോയും സംഘവും കോഹ്‍ലിയെ പരിശോധിച്ചു. പന്ത് തട്ടിയ ഭാ​ഗത്ത് പെയിൻ കില്ലർ സ്പ്രേ അടിക്കുകയും പരിക്കേറ്റ് ഭാ​ഗം ബാൻഡേജ് ഉപയോ​ഗിച്ചു കെട്ടി വയ്ക്കുകയും ചെയ്തു.
പിന്നാലെ കോഹ്‍ലി പരിശീലനം അവസാനിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പരിക്ക് ​ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മികച്ച ഫോമിൽ കളിക്കുന്ന കോഹ്‍ലി നാളെ നടക്കുന്ന ഫൈനൽ കളിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും വന്നിട്ടില്ല. താരത്തിനു കളിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യക്ക് കനത്ത നഷ്ടമായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us