New Update
/sathyam/media/media_files/HNkUhxI4KuIqKA7ZJUX1.jpg)
ഡല്‍ഹി: വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മുൻ താരം വീരേന്ദർ സെവാഗ്. റൺവേട്ടയിൽ ഒന്നാമനായി രോഹിത് ഫിനിഷ് ചെയ്യുമെന്നാണ് സെവാഗിന്റെ പ്രവചനം.
Advertisment
ലോകകപ്പിൽ ആരായിരിക്കും ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലിസ്റ്റിൽ മറ്റൊരാൾ കൂടി ഉണ്ടെങ്കിലും ഇന്ത്യക്കാരന്‍ എന്ന നിലയില്‍ താൻ രോഹിതിനെ തെരഞ്ഞെടുക്കുന്നുവെന്നും സെവാഗ് പറഞ്ഞു.
2019 ലോകകപ്പില്‍ 9 മത്സരങ്ങളിൽ നിന്ന് 81 റണ്‍സ് ശരാശരിയിൽ 648 റൺസാണ് രോഹിത് നേടിയത്. അഞ്ച് സെഞ്ച്വറികളും കണ്ടെത്തിയിരുന്നു. ഈ വർഷം നടന്ന എല്ലാ ഫോർമാറ്റിലും മികച്ച ഫോമിലാണ് രോഹിത്.