ര​ണ്ടാം ട്വ​ന്‍റി-20യി​ലും ഇ​ന്ത്യ​ക്ക് തോ​ൽ​വി; വിൻഡീസ് ജയം രണ്ട് വിക്കറ്റിന്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Nicholas Pooran

ഗ​യാ​ന: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 യി​ലും ഇ​ന്ത്യ​ക്ക് തോ​ൽ​വി. ഇ​ന്ത്യ​യു​ടെ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴ് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. നി​ക്കോ​ളാ​സ് പു​രാ​ന്‍റെ (67) ഒ​റ്റ​യാ​ൻ പോ​രാ​ട്ട​മാ​ണ് വി​ൻ​ഡീ​സി​ന് രണ്ട് വിക്കറ്റ് ജ​യം സ​മ്മാ​നി​ച്ച​ത്. സ്കോ​ർ: ഇ​ന്ത്യ-152/7, വെ​സ്റ്റ് ഇ​ൻ​ഡീ​സ്-(18.5/20 ov, T:153) 155/8. 

Advertisment

നേ​ര​ത്തെ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ തി​ല​ക് വ​ർ​മ​യു​ടേ​യും (51) ഓ​പ്പ​ണ​ർ ഇ​ഷാ​ൻ കി​ഷ​ൻ (27), ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ (24) എ​ന്നി​വ​രു​ടെ​യും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ന​ൽ​കി​യ​ത്. ഇ​വ​രെ കൂ​ടാ​തെ അ​ക്ഷ​ർ പ​ട്ടേ​ൽ (14) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്.

ഇ​ത്ത​വ​ണ​യും സ​ഞ്ജു സാം​സ​ൺ (7) നി​രാ​ശ​പ്പെ​ടു​ത്തി. നി​ക്കോ​ളാ​സ് പു​രാ​നെ പു​റ​ത്തി​റ​ങ്ങി തൂ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കീ​പ്പ​ർ സ്റ്റം​പ് ചെ​യ്ത് സ​ഞ്ജു​വി​നെ കൂ​ടാ​രം​ക​യ​റ്റി. റ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, അ​കീ​ൽ ഹോ​സീ​ൻ, അ​ൽ​സാ​രി ജോ​സ​ഫ് എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി.

Advertisment