വനിതാ ടി20 ലോകകപ്പില്‍ ലങ്കന്‍ വനിതകള്‍ക്ക് കാലിടറി; അനായാസ ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ

New Update
B

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ. ലങ്കന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ബാറ്റര്‍മാർ നിരാശപ്പെടുത്തിയതോടെയാണ് ലങ്ക വീണ്ടും തോല്‍വി ഏറ്റുവാങ്ങിയത്.

Advertisment

ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് മാത്രമാണ് നേടിയത്. ഓസീസ് വനിതകള്‍ 14.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്താണ് വിജയം പിടിച്ചത്.

38 പന്തില്‍ നാല് ഫോറുകള്‍ സഹിതം 43 റണ്‍സ് നേടിയ ഓപ്പണര്‍ ബെത് മൂണിയുടെ കിടിലന്‍ ബാറ്റിങ് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. താരം പുറത്താകാതെ നിന്നു.

 

 

Advertisment