/sathyam/media/media_files/6sKpiCZLJAVuW83H6hOb.jpg)
മുംബൈ: വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ദിവസം റെക്കോർഡ് സ്കോർ ഉയർത്തി ഇന്ത്യ. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് എന്ന നിലയിലാണ്.
ഓപ്പണർമാരായ സ്മൃതി മന്ഥനയ്ക്കും (17) ഷഫാലി വർമയ്ക്കും (19) നിലയുറപ്പിക്കാൻ കഴിയാതെ വന്നപ്പോൾ ഇന്ത്യ 47/2 എന്ന നിലയിൽ പതറി. പക്ഷേ, അവിടെ ഒരുമിച്ച എസ്. ശുഭയും ജമീമ റോഡ്രിഗ്സും ഒരുമിച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സ്കോർ 162 വരെയെത്തി.
76 പന്തിൽ 69 റൺസെടുത്ത ശുഭയും 99 പന്തിൽ 68 റൺസെടുത്ത ജമീമയും പുറത്തായ ശേഷവും ഇന്ത്യൻ ബാറ്റിങ് നിര തകർന്നില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (49), വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയ (66) എന്നിവരുടെ കൂട്ടുകെട്ടിൽ 116 റൺസാണ് പിറന്നത്. തുടർന്നെത്തിയ ദീപ്തി ശർമ 60 റൺസുമായി പുറത്താകാതെ നിൽക്കുന്നു. സ്നേഹ് റാണയുമൊത്ത് (30) ദീപ്തി 92 റൺസും കൂട്ടിച്ചേർത്തിരുന്നു.
ഇംഗ്ലണ്ട് നിരയിൽ ബോളർ ലോറൻ ബെൽ രണ്ട് വിക്കറ്റ് നേടിയെങ്കിലും ഓവറിൽ ശരാശരി നാല് റൺസിലധികം വിട്ടുകൊടുത്തു. കേറ്റ് ക്രോസ്, നാറ്റ് ഷിവർ-ബ്രന്‍റ്, ചാർലി ഡീൻ, സോഫി എക്കിൾസ്റ്റോൺ എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us