ക​ന​ത്ത മ​ഴ; വ​നി​താ ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക -​ ഓ​സ്ട്രേ​ലി​യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

New Update
Colombomatchabandonjpg

കൊ​ളം​ബോ: ഐ​സി​സി വ​നി​താ ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

Advertisment

കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് വൈ​കി​യി​രു​ന്നു. പി​ന്നീ​ടും മ​ഴ ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട ശ്രീ​ല​ങ്ക വി​ജ​യം പ്ര​തീ​ക്ഷി​ച്ചാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യി​രു​ന്ന​ത്. ന്യൂ​സി​ൻ​ഡി​ല​ൻ​ഡി​നെ​തി​രെ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം എ​ത്തി​യ ഓ​സീ​സ് ജൈ​ത്ര​യാ​ത്ര തു​ട​രാ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലും ആ​യി​രു​ന്നു.

മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ര​ണ്ട് ടീ​മി​നും ഓ​രോ പോ​യി​ന്‍റ് വീ​തം ല​ഭി​ച്ചു. നി​ല​വി​ൽ മൂ​ന്ന് പോ​യി​ന്‍റു​ള്ള ഓ​സ്ട്രേ​ലി​യ ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഒ​രു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ശ്രീ​ല​ങ്ക അ​ഞ്ചാ​മ​താ​ണ്.

Advertisment