വനിത ലോകകപ്പ്: സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും, ഇംഗ്ലണ്ടിന്റെ എതിരാളി ദക്ഷിണാഫ്രിക്ക

New Update
2712119-world-cup

മുംബൈ: വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ. റൗണ്ട് റോബിൻ മത്സരങ്ങളിൽ 13 പോയന്റോടെ നിലവിലെ ചാമ്പ്യന്മാർ ഒന്നാംസ്ഥാനത്ത് പൂർത്തിയാക്കിയതോടെയാണ് നാലാംസ്ഥാനക്കാരായ ആതിഥേയർക്ക് കരുത്തരായ എതിരാളികളെ ലഭിച്ചത്. 

Advertisment

ഒക്ടോബർ 30ന് നവി മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ സെമി. 29ന് ഗുവാഹതിയിൽ നടക്കുന്ന ആദ്യ സെമിയിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

അതേസമയം, നവി മുംബൈയിൽ ഞാ‍യറാഴ്ച നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തോടെ ലീഗ് റൗണ്ട് പൂർത്തിയാവും. ഹർമൻപ്രീത് കൗറും സംഘവും ജയിച്ചാലും തോറ്റാലും നാലാം സ്ഥാനത്തുതന്നെ തുടരും. നിലവിൽ ആറ് പോയന്റാണ് ഇന്ത്യക്കുള്ളത്. 

ദക്ഷിണാഫ്രിക്ക (10) രണ്ടും ഇംഗ്ലണ്ട് (9) മൂന്നും സ്ഥാനങ്ങളിലാണ്. വൈകീട്ട് മൂന്നു മുതലാണ് ഇന്ത്യ-ബംഗ്ലാദേശ് കളി. രാവിലെ 11ന് വിശാഖപട്ടണത്ത് ആരംഭിക്കുന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടുന്നുണ്ട്.

Advertisment