ജെ​മീ​മയും ഹ​ര്‍​മ​ന്‍​പ്രീ​ത് കൗറും തകർത്തടിച്ചു. വ​നി​താ ലോ​ക​ക​പ്പി​ല്‍ ഓ​സ്ട്രേ​ലി​യയെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ. ഞാ​യ​റാ​ഴ്‌​ചത്തെ കലാശപോരിൽ ഇ​ന്ത്യ​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേരിടും

New Update
womwns india

മും​ബൈ: വ​നി​താ ലോ​ക​ക​പ്പി​ല്‍ ഓ​സ്ട്രേ​ലി​യാ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ. 339 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ ഒ​മ്പ​തു പ​ന്തും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. 

Advertisment

അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യൻ വനിതകൾ കലാശപ്പോരിൽ സ്വന്തമാക്കിയത്. ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്‍റെ (127*) സെ​ഞ്ചു​റി​യും ക്യാ​പ്റ്റ​ൻ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന്‍റെ (89) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്.

റി​ച്ച ഘോ​ഷ് (16 പ​ന്തി​ൽ 24), ദീ​പ്തി ശ​ർ​മ (17 പ​ന്തി​ൽ 24), സ്‌​മൃ​തി മ​ന്ഥ​ന (24 പ​ന്തി​ൽ 24) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റു സ്കോ​റ​ർ​മാ​ർ. ഞാ​യ​റാ​ഴ്‌​ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടും.

Advertisment