/sathyam/media/media_files/2025/11/02/cricket-icc-women-wc-2025-odi-ind-rsa-56_1762092994478_1762093012846-2025-11-02-20-47-07.webp)
ന​വി​മും​ബൈ: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 299 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റ് ന​ഷ്​ട​ത്തി​ൽ 298 റ​ൺ​സ് നേ​ടി. 87 റ​ൺ​സ് നേ​ടി​യ ഷെ​ഫാ​ലി വ​ർ​മ്മ​യാ​ണ് ടോ​പ് സ്കോ​റ​ർ.
ദീ​പ്തി ​ശ​ര്‍​മ (58), സ്മൃ​തി മ​ന്ഥ​ന (45), ജ​മി​മ റോ​ഡ്രി​ഗ്​സ് (24), റി​ച്ച ഘോ​ഷ് (34), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (20) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്​സു​ക​ളാ​ണ് മി​ക​ച്ച സ്​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ സ്മൃ​തി​യും ഷെ​ഫാ​ലി വ​ർ​മ​യും ചേ​ർ​ന്ന് 104 റ​ൺ​സി​ന്‍റെ സ്വ​പ്ന​തു​ല്ല്യ​മാ​യ തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​യ്ക്കു ന​ൽ​കി​യ​ത്.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി അ​യ​ബോം​ഗ ഖാ​ക്ക മൂ​ന്നും നോ​ങ്കു​ലു​ലെ​ക്കോ മ്ലാ​ബ, ന​ദീ​ന്‍ ഡി ​ക്ല​ര്‍​ക്ക്, ക്ലോ ​ട്ര​യോ​ണ്‍ എ​ന്നി​വ​ർ ഓ​രോ​വി​ക്ക​റ്റും വീ​ഴ്ത്തി. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ൻ ലോ​റ വോ​ൾ​വാ​ർ​ട്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.
സെ​മി ഫൈ​ന​ൽ വി​ജ​യി​ച്ച അ​തേ പ്ലേ​യിം​ഗ് ഇ​ല​വ​നു​മാ​യി​ട്ടാ​ണ് ക​ലാ​ശ​പ്പോ​രി​ലും ഇ​രു ടീ​മു​ക​ളും ഇ​റ​ങ്ങി​യ​ത്. നേ​ര​ത്തെ മ​ഴ​യെ തു​ട​ര്‍​ന്ന് വൈ​കി​യാ​ണ് ടോ​സി​ട്ട​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us