ഐസിസി വനിതാ ടി20 ലോകകപ്പ് വേദി ബംഗ്ലാദേശിനു നഷ്ടമായി; പോരാട്ടങ്ങള്‍ യുഎഇയില്‍ അരങ്ങേറും, മത്സരം ഒക്ടോബര്‍ 3 മുതല്‍ 20 വരെ

New Update
G

ദുബായ്: ഐസിസി വനിതാ ടി20 ലോകകപ്പ് വേദി ബംഗ്ലാദേശിനു നഷ്ടമായി. പോരാട്ടങ്ങള്‍ യുഎഇയില്‍ അരങ്ങേറും. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യമാണ് വേദി നഷ്ടത്തില്‍ കലാശിച്ചത്.

Advertisment

ആഭ്യന്തര സംഘര്‍ഷ സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഐസിസി തീരുമാനം. ശ്രീലങ്കയേയും വേദിയായി പരിഗണിച്ചിരുന്നു. എന്നാല്‍ വേദി യുഎഇക്ക് അനുവദിക്കുകയായിരുന്നു.

ഒക്ടോബര്‍ 3 മുതല്‍ 20 വരെയാണ് പോരാട്ടം. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായി പോരാട്ടം അരങ്ങേറും.

Advertisment