/sathyam/media/media_files/2025/06/02/2SMhgVctDKwVZj9yqe6u.webp)
മും​ബൈ: ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്‍റെ വേ​ദി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍ (​ഐ​സി​സി) പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത സെ​പ്റ്റം​ബ​ര്‍ 30 മു​ത​ല്‍ ന​വം​ബ​ര്‍ ര​ണ്ടു വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ക.
12 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വ​നി​താ ലോ​ക​ക​പ്പി​ന് ഇ​ന്ത്യ വേ​ദി​യാ​കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യം, ഗു​വാ​ഹ​ത്തി​യി​ലെ എ​സി​എ സ്റ്റേ​ഡി​യം, ഇ​ൻ​ഡോ​റി​ലെ ഹോ​ല്‍​ക്ക​ര്‍ സ്​റ്റേ​ഡി​യം വി​ശാ​ഖ​പ​ട്ട​ണ​ത്തെ എ​സി​എ വി​ഡി​സി​എ സ്​റ്റേ​ഡി​യം കൊ​ളം​ബോ​യി​ലെ ആ​ര്‍.​പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് വേ​ദി​ക​ള്‍.
എ​ട്ട് ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ല്‍ ന​വം​ബ​ര്‍ ര​ണ്ടി​നാ​ണ്. അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ന്‍റെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും കൊ​ളം​ബോ​യി​ല്‍ വെ​ച്ചാ​ണ് ന​ട​ക്കു​ക. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ക്ക് പു​റ​ത്തു​ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us